പാചക വീഡിയോകൾക്കായി
യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel
Beef / Biryanis / Breakfasts / Chicken / Dinner / Egg / Featured / Fish / Healthy Recipes / Non Vegetarian / Non-veg side dishes / Onam Recipes / Payasam / Prawns / Prime Dishes / Quick & Easy / Snacks / Starters / Veg side dishes / Veggie Special

വട്ടയപ്പം

Recipe Category: Breakfasts, Healthy Recipes, Snacks
Author: Shaan Geo

വട്ടയപ്പം

3 from 1 vote
Prep Time 15 mins
Cook Time 25 mins
Total Time 40 mins
Cuisine Kerala
Servings 4 -8

ചേരുവകൾ
  

  • നന്നായി പൊടിച്ച അരിപ്പൊടി - 4 കപ്പ്‌
  • ചെറുചൂടുവെള്ളം - ½ കപ്പ്
  • വെള്ളം - 2 കപ്പ്
  • തേങ്ങാപാല്‍ - 1 ½ കപ്പ്‌
  • യീസ്റ്റ് - ½ ടീസ്പൂണ്‍
  • പഞ്ചസാര - ¾ കപ്പ്‌
  • ഏലയ്ക്ക - 5 എണ്ണം
  • വെളുത്തുള്ളി - 1 അല്ലി
  • നെയ്യ് - 2 ടീസ്പൂണ്‍
  • കശുവണ്ടി - 15 എണ്ണം
  • ഉണക്ക മുന്തിരി - 20 എണ്ണം
  • ചെറി - 5 എണ്ണം ആവശ്യമെങ്കില്‍
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
 

  • അര കപ്പ്‌ വളരെ ചെറുചൂടുവെള്ളത്തില്‍ യീസ്റ്റും ½ ടേബിള്‍സ്പൂണ്‍ പഞ്ചസാരയും യോജിപ്പിച്ച് 30 മിനിറ്റ് നേരം വയ്ക്കുക. (വെള്ളത്തിന്റെ ചൂട് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക).
  • ഏലയ്ക്കയും വെളുത്തുള്ളിയും ചതച്ചെടുക്കുക.
  • രണ്ട് ടേബിള്‍സ്പൂണ്‍ അരിപ്പൊടി രണ്ട് കപ്പ്‌ വെള്ളത്തില്‍ കലക്കി തുടര്‍ച്ചയായി ഇളക്കി 5 മിനിറ്റ് തിളപ്പിച്ച ശേഷം തണുക്കാന്‍ വയ്ക്കുക.
  • തണുത്ത ശേഷം ഈ മിശ്രിതം ബാക്കിയുള്ള അരിപ്പൊടി, യീസ്റ്റ് ചേര്‍ത്ത വെള്ളം, തേങ്ങാപാല്‍, പഞ്ചസാര, ഏലയ്ക്ക, വെളുത്തുള്ളി, ഉപ്പ് എന്നിവയോടൊപ്പം യോജിപ്പിച്ച് നന്നായി അരച്ചെടുക്കുക.
  • അരച്ചെടുത്ത മാവ് 8 മണികൂര്‍ നേരം ചൂടുള്ള അന്തരീക്ഷത്തില്‍ പുളിയ്ക്കാന്‍ വയ്ക്കുക.
  • ഒരു പരന്ന പാത്രത്തിലോ ഇഡലിത്തട്ടിലോ നെയ്യ് പുരട്ടിയശേഷം വട്ടയപ്പത്തിനുള്ള മാവ് അതില്‍ ഒഴിച്ച് കശുവണ്ടിയും, ഉണക്കമുന്തിരിയും, ചെറിയും (ആവശ്യമെങ്കില്‍) വച്ച് അലങ്കരിക്കുക.
  • ഇത് ആവിയില്‍ 20 മിനിറ്റ് നേരം വേവിക്കുക (വെള്ളം നന്നായി തിളച്ചതിനു ശേഷം മാത്രം പാത്രം അടക്കുക).
  • തണുത്തതിനു ശേഷം ഇഷ്ടാനുസരണം മുറിച്ച് വിളമ്പാവുന്നതാണ്.

കുറിപ്പ്

മാവ് പുളിയ്‌ക്കുമ്പോള്‍ അളവ് കൂടുന്നതിനാല്‍ വയ്ക്കുക്കുന്ന പാത്രം മാവിന്റെ ഇരട്ടി അളവ് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരിക്കണം.

 

Copyright © 2013 - 2024 Shaan Geo. All Rights Reserved.

You may also like

Pathiri
പത്തിരി / അരി പത്തിരി
Ulli Vada
ഉള്ളിവട
Dry Red chilli Chicken
ഡ്രൈ റെഡ് ചില്ലി ചിക്കന്‍
Kerala Sambar
സാമ്പാര്‍
Chena Mezhukkupuratti
ചേന മെഴുക്കുപുരട്ടി
Pulissery (Moru Curry)
പുളിശ്ശേരി / മോരുകറി
Beetroot Thoran
ബീറ്റ്റൂട്ട് തോരന്‍
Vellayappam
വെള്ളയപ്പം
Parippu Vada
പരിപ്പുവട
egg potato casserole
എഗ്ഗ് പൊട്ടറ്റോ കാസറോള്‍
pineapple pachadi
പൈനാപ്പിള്‍ പച്ചടി
egg cutlet
മുട്ട കട്‌ലെറ്റ്‌
Pavakka Mezhukkupuratti
പാവയ്ക്കാ മെഴുക്കുപുരട്ടി
Author: Shaan Geo

പാചക വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel

3 comments on “വട്ടയപ്പം

സ്നാക്ക്സ് രേസിപിസ് കുടുത്തൽ സെൻറ് ചെയ്തു തരാമോ.

3 stars
Thanks ‘PAACHAKAM’

Add your Comment

Your email address will not be published. Required fields are marked *

ദയവായി റേറ്റ് ചെയ്യുക




*

4 + 9 =