പാചക വീഡിയോകൾക്കായി
യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel
Beef / Biryanis / Breakfasts / Chicken / Dinner / Egg / Featured / Fish / Healthy Recipes / Non Vegetarian / Non-veg side dishes / Onam Recipes / Payasam / Prawns / Prime Dishes / Quick & Easy / Snacks / Starters / Veg side dishes / Veggie Special

പൈനാപ്പിള്‍ പച്ചടി

Author: Shaan Geo

പൈനാപ്പിള്‍ പച്ചടി

പച്ചടി സദ്യയുടെ അവിഭാജ്യ ഘടകമാണ്. പച്ചടിയും കിച്ചടിയും എല്ലാവര്‍ക്കും സംശയം ഉളവാക്കുന്ന വിഭവങ്ങളാണ്. സാധാരണ പഴങ്ങള്‍ കൊണ്ടാണ് പച്ചടി ഉണ്ടാക്കുന്നത്‌ അതിനാല്‍ ഇത് മധുരമുള്ളതാണ്.
Prep Time 10 mins
Cook Time 10 mins
Total Time 20 mins
Cuisine Kerala
Servings 4

ചേരുവകൾ
  

  • പൈനാപ്പിള്‍ മുറിച്ചത് - 1 കപ്പ്‌
  • പച്ചമുളക് - 2 എണ്ണം
  • ഇഞ്ചി - 1 ഇഞ്ച്‌ കഷ്ണം
  • വെള്ളം - 3/4 കപ്പ്‌
  • തേങ്ങ ചിരണ്ടിയത് - 1/2 കപ്പ്‌
  • വറ്റല്‍ മുളക് - 2 എണ്ണം
  • തൈര് - 3/4 കപ്പ്‌
  • വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
  • കടുക് - 1 ടീസ്പൂണ്‍
  • ചെറിയ ഉള്ളി - 4 എണ്ണം
  • കറിവേപ്പില - 1 ഇതള്‍
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
 

  • കൈതച്ചക്ക തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. (1 കപ്പ്‌)
  • ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചെറുതായി അരിയുക.
  • ചിരണ്ടിയ തേങ്ങ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക.
  • കൈതച്ചക്ക, പച്ചമുളക്, ഇഞ്ചി എന്നിവ ഉപ്പ് ചേര്‍ത്ത് 3/4 കപ്പ്‌ വെള്ളത്തില്‍ അടച്ച് വച്ച് വേവിക്കുക.
  • വെന്ത് കഴിയുമ്പോള്‍ അരച്ച തേങ്ങ ചേര്‍ത്ത് ഇളക്കുക. തീ അണച്ചശേഷം തൈര് ചേര്‍ക്കുക.
  • പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം വറ്റല്‍മുളകും, ചെറിയ ഉള്ളിയും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് പച്ചടിയില്‍ ചേര്‍ക്കുക.

കുറിപ്പ്

കറിക്ക് അല്പം കൂടി മധുരം ആവശ്യമെങ്കില്‍, ഇഷ്ടാനുസരണം പഞ്ചസാര ചേര്‍ക്കാവുന്നതാണ്.

 

Copyright © 2013 - 2024 Shaan Geo. All Rights Reserved.

You may also like

Pan fried paneer tikka
പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക
Ulli Vada
ഉള്ളിവട
Vattayappam
വട്ടയപ്പം
Fish Tomato Roast
ഫിഷ്‌-ടുമാറ്റോ റോസ്റ്റ്
Kerala Sambar
സാമ്പാര്‍
Chena Mezhukkupuratti
ചേന മെഴുക്കുപുരട്ടി
Kadala Curry
കടലക്കറി
Pulissery (Moru Curry)
പുളിശ്ശേരി / മോരുകറി
Beetroot Thoran
ബീറ്റ്റൂട്ട് തോരന്‍
Vendakka Mezhukkupuratti
വെണ്ടയ്ക്ക മെഴുക്കുപുരട്ടി
Vellayappam
വെള്ളയപ്പം
Parippu Vada
പരിപ്പുവട
kalan
കാളന്‍
egg potato casserole
എഗ്ഗ് പൊട്ടറ്റോ കാസറോള്‍
avial
അവിയല്‍
palada pradhaman
പാലട പ്രഥമന്‍
Author: Shaan Geo

പാചക വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel

One comment on “പൈനാപ്പിള്‍ പച്ചടി

പൈൻ ആപ്പിൾ പച്ചടി സൂപ്പർ ആണ്

Add your Comment

Your email address will not be published. Required fields are marked *

ദയവായി റേറ്റ് ചെയ്യുക




*

five + 20 =