പാലട പ്രഥമന്‍
പാലട പ്രഥമന്‍
ചേരുവകൾ
- നന്നായി പൊടിച്ച അരിപ്പൊടി - 1 കപ്പ്
- ചൂടുവെള്ളം - ആവശ്യത്തിന്
- പാല് - 1 ലിറ്റര്‍
- പഞ്ചസാര - 1 കപ്പ്
തയാറാക്കുന്ന വിധം
- അട ഉണ്ടാക്കുന്നതിനായി അരിപ്പൊടിയില്‍ ആവശ്യത്തിന് ചൂടുവെള്ളമൊഴിച്ച് കൈ കൊണ്ട് നന്നായി കുഴച്ച് മയപെടുത്തുക.
- കുഴച്ചെടുത്ത മാവ് വാഴയിലയിലോ അലൂമിനിയം ഫോയിലിലോ വളരെ കനം കുറച്ച് പരത്തി 10 മിനിറ്റ് ആവിയില്‍ വേവിക്കുക.
- ഒരു പാത്രത്തില്‍ പാല് തിളപ്പിച്ച് പഞ്ചസാര ചേര്‍ത്ത് പാല് കുറുകുന്ന വരെ തുടര്‍ച്ചയായി ഇളക്കുക (പാലിന്റെ അളവ് പകുതിയാവുന്ന വരെ).
- അട ഇലയില്‍ നിന്നും മാറ്റി ചെറിയ കഷ്ണങ്ങളാക്കുക. (1/2 ഇഞ്ച് കഷ്ണം)
- കുറുകിയ പാലില്‍ അട ഇട്ട് അല്പ സമയം കൂടി ഇളക്കിയ ശേഷം തീ അണയ്ക്കുക.
- പാലട പ്രഥമനില് സാധാരണ മറ്റൊന്നും ചേര്‍ക്കാറില്ല. ആവശ്യമെങ്കില്‍ കശുവണ്ടിയും ഉണക്ക മുന്തിരിയും നെയ്യില്‍ വറുത്ത് ചേര്‍ക്കാം.
- പാലട പ്രഥമന്‍ ചൂടോടെയോ തണുപ്പിച്ചോ വിളമ്പാവുന്നതാണ്.
കുറിപ്പ്
അട ഇലയില്‍ പൊതിഞ്ഞ് ആവിയില്‍ വേവിക്കുന്നതിനു പകരം ഇലയോടെ വെള്ളത്തില്‍ നേരിട്ട് ഇട്ടും വേവിക്കാവുന്നതാണ്. (ഇത് ആരംഭകര്‍ക്ക് ബുദ്ധിമുട്ടായിരിക്കും)
Copyright © 2013 - 2024 Shaan Geo. All Rights Reserved.
pink colour palada aakunathinu ,milk cookeril 1hr cherutheeyil vevicheduthal mathiyakum, visil varan paadilla…