പാചക വീഡിയോകൾക്കായി
യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel
Beef / Biryanis / Breakfasts / Chicken / Dinner / Egg / Featured / Fish / Healthy Recipes / Non Vegetarian / Non-veg side dishes / Onam Recipes / Payasam / Prawns / Prime Dishes / Quick & Easy / Snacks / Starters / Veg side dishes / Veggie Special

സാമ്പാര്‍

Author: Shaan Geo

സാമ്പാര്‍

5 from 1 vote
Prep Time 20 mins
Cook Time 15 mins
Total Time 35 mins
Cuisine Kerala
Servings 5 -6

ചേരുവകൾ
  

  • തുവരപരിപ്പ്‌ - ½ കപ്പ്‌
  • മുരിങ്ങക്കായ് - 1 എണ്ണം
  • തക്കാളി - 1 എണ്ണം
  • ഉരുളക്കിഴങ്ങ് - 1 എണ്ണം
  • കാരറ്റ് - 1 എണ്ണം
  • വഴുതനങ്ങ - 1 എണ്ണം
  • വെണ്ടയ്ക്ക - 2 എണ്ണം
  • കോവയ്ക്ക - 4 എണ്ണം
  • വെള്ളരിയ്ക്ക - 100 ഗ്രാം
  • നേന്ത്രക്കായ് - ½ ഒന്നിന്റെ പകുതി
  • ബീന്‍സ് - 3 എണ്ണം
  • പച്ചമുളക് - 4 എണ്ണം
  • സവാള - 1 എണ്ണം
  • മഞ്ഞള്‍പൊടി - 1 നുള്ള്
  • സാമ്പാര്‍ പൊടി - 3 ടേബിള്‍സ്പൂണ്‍
  • കായം - 1 ടീസ്പൂണ്‍
  • വാളന്‍പുളി - നെല്ലിക്ക വലുപ്പത്തില്‍
  • വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
  • കടുക് - 1 ടീസ്പൂണ്‍
  • വറ്റല്‍മുളക് - 3 എണ്ണം
  • ചെറിയ ഉള്ളി - 5 എണ്ണം
  • കറിവേപ്പില - 2 ഇതള്‍
  • വെള്ളം - ആവശ്യത്തിന്
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
 

  • പരിപ്പ് കഴുകിയ ശേഷം കുറഞ്ഞത്‌ 20 മിനിറ്റ് കുതിര്‍ത്തു വയ്ക്കുക.
  • പച്ചക്കറികള്‍ നന്നായി കഴുകിയെടുക്കുക.
  • മുരിങ്ങക്കായ് 2 ഇഞ്ച്‌ നീളത്തിലും മറ്റ് പച്ചക്കറികള്‍ ഇടത്തരം കഷ്ണങ്ങളായും മുറിക്കുക.
  • പച്ചമുളക് നീളത്തില്‍ കീറുകയും ചെറിയ ഉള്ളി ചെറുതായി അരിയുകയും ചെയ്യുക.
  • പ്രഷര്‍ കുക്കറില്‍ പരിപ്പും, പച്ചക്കറികളും മഞ്ഞള്‍പൊടിയും സാമ്പാര്‍പൊടിയും (1 ടേബിള്‍സ്പൂണ്‍ മാത്രം) ഉപ്പും ആവശ്യത്തിന് വെള്ളം (പച്ചക്കറികള്‍ മുങ്ങികിടക്കാന്‍ പാകത്തിന്)ചേര്‍ത്ത് വേവിക്കുക.
  • ഒരു വിസില്‍ അടിയ്കുമ്പോള്‍ തീ അണയ്ക്കുക. ഏകദേശം 10 മിനിറ്റ് കഴിയുമ്പോള്‍ പ്രഷര്‍ കളഞ്ഞെടുക്കുക.
  • വാളന്‍ പുളി ½ കപ്പ്‌ വെള്ളത്തില്‍ 5 മിനിറ്റ് നേരം കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക.
  • ബാക്കിയുള്ള സാമ്പാര്‍ പൊടിയും (2 ടേബിള്‍സ്പൂണ്‍)കായവും ഒരു പാനിലിട്ട് ഇളക്കി ചൂടാക്കുക.
  • കുക്കര്‍ തുറന്ന് പുളി വെള്ളവും, കായവും, സാമ്പാര്‍ പൊടിയും ചേര്‍ത്ത് 2 മിനിറ്റ് നേരം തിളപ്പിക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
  • ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ചെറിയ ഉള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് സാമ്പാറില്‍ ചേര്‍ക്കുക.

കുറിപ്പ്

• പച്ചക്കറികള്‍ ലഭ്യതയനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
• സവാളയ്ക്ക് പകരം ചെറിയ ഉള്ളി 10 എണ്ണം ചേര്‍ത്താല്‍ കൂടുതല്‍ രുചികരമായിരിക്കും.
• സാമ്പാര്‍പൊടി ഇല്ലെങ്കില്‍ മല്ലിപൊടി (1 ¼ ടേബിള്‍സ്പൂണ്‍), കാശ്മീരി മുളകുപൊടി (1 ¼ ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (1 നുള്ള്), കായപൊടി (3/4 ടീസ്പൂണ്‍), ഉലുവപൊടി (1 നുള്ള്), ജീരകപൊടി (1/2 ടീസ്പൂണ്‍) എന്നിവ യോജിപ്പിച്ച് സാമ്പാര്‍പൊടി ഉണ്ടാക്കാവുന്നതാണ്.

 

Copyright © 2013 - 2024 Shaan Geo. All Rights Reserved.

You may also like

Pan fried paneer tikka
പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക
Vattayappam
വട്ടയപ്പം
Chena Mezhukkupuratti
ചേന മെഴുക്കുപുരട്ടി
Kadala Curry
കടലക്കറി
Pulissery (Moru Curry)
പുളിശ്ശേരി / മോരുകറി
Beetroot Thoran
ബീറ്റ്റൂട്ട് തോരന്‍
Vendakka Mezhukkupuratti
വെണ്ടയ്ക്ക മെഴുക്കുപുരട്ടി
Vellayappam
വെള്ളയപ്പം
kalan
കാളന്‍
avial
അവിയല്‍
palada pradhaman
പാലട പ്രഥമന്‍
pineapple pachadi
പൈനാപ്പിള്‍ പച്ചടി
Pavakka Mezhukkupuratti
പാവയ്ക്കാ മെഴുക്കുപുരട്ടി
Author: Shaan Geo

പാചക വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel

6 comments on “സാമ്പാര്‍

5 stars
ഇനി തേങ്ങ വറുത്തു അരച്ച സാമ്പാർ കൂടി ഒന്ന് പറയു

അല്ല സുഹൃത്തേ.തേങ്ങാ വറുത്തരക്കേണ്ടേ

Good recipes and I have to prepared a good result for my preparations. Thanks.

Enikke valare upakaramane ee site. soo tnx.

പ്രെഷര്‍ കൂക്കെര്‍ ഇല്ലെങ്കില്‍ എത്ര സമയം വേവിക്കേണ്ടി വരും?

Add your Comment

Your email address will not be published. Required fields are marked *

ദയവായി റേറ്റ് ചെയ്യുക




*

19 − nine =