ചിക്കന്‍ കറി
ചിക്കന്‍ കറി
ചേരുവകൾ
- കോഴിയിറച്ചി - 1 കിലോഗ്രാം
- കാശ്മീരി മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
- മല്ലിപൊടി - 2 ടേബിള്‍സ്പൂണ്‍
- ചിക്കന്‍ മസാല - 1 ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പൊടി - 1 നുള്ള്
- കുരുമുളക് - 1 ടീസ്പൂണ്‍
- ഇഞ്ചി - 2 ഇഞ്ച് കഷ്ണം
- വെളുത്തുള്ളി - 6 അല്ലി
- പച്ചമുളക് - 2 എണ്ണം
- ചെറിയ ഉള്ളി - 8 എണ്ണം
- സവാള - 3 എണ്ണം
- തക്കാളി - 1 എണ്ണം
- കറിവേപ്പില - 3 ഇതള്‍
- വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
- കടുക് - 1 ടീസ്പൂണ്‍
- വെള്ളം -1 കപ്പ്
- തേങ്ങാപ്പാല്‍ - 3/4 കപ്പ് ആവശ്യമെങ്കില്‍
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- കോഴിയിറച്ചി ഇടത്തരം വലുപ്പത്തില്‍ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക.
- മല്ലിപ്പൊടി, മുളകുപ്പൊടി, മഞ്ഞള്‍പ്പൊടി, ചിക്കന്‍മസാല എന്നിവ പാനില്‍ ചെറു തീയില്‍ ഇളക്കി ചൂടാക്കുക.
- ചൂടാക്കിയ മസാലപ്പൊടികള്‍, കുരുമുളക്, ഇഞ്ചി (1 ഇഞ്ച് കഷ്ണം), പച്ചമുളക്, വെളുത്തുള്ളി (3), കറിവേപ്പില (2 ഇതള്‍)എന്നിവ അല്പം ഉപ്പും ചേര്‍ത്ത് അരയ്ക്കുക.
- അരച്ചെടുത്ത മിശ്രിതം കോഴിയിറച്ചിയില്‍ പുരട്ടി 1/2 മണിക്കൂര്‍ വയ്ക്കുക.
- ഇഞ്ചിയും (1 ഇഞ്ച് കഷ്ണം), വെളുത്തുള്ളിയും (3) ചതയ്ക്കുക. സവാള, തക്കാളി, ചെറിയ ഉള്ളി എന്നിവ ചെറുതായി അരിയുക. ഒരു പാത്രത്തില്‍ (നോണ്‍സ്റ്റിക്ക് പാത്രം ഉത്തമം) 2 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി അതിലേക്ക് ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞ സവാളയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക.
- ബ്രൌണ്‍ നിറമാകുമ്പോള്‍ കോഴിയിറച്ചിയും തക്കാളിയും ചേര്‍ത്ത് 5 മിനിറ്റ് നേരം ഇടവിട്ട് ഇളക്കുക.
- പിന്നീട് ഒരു കപ്പ് വെള്ളം ഒഴിച്ച് അടച്ചുവച്ച് വേവിയ്ക്കുക . വെന്തതിനുശേഷം തേങ്ങാപ്പാലും (ആവശ്യമെങ്കില്‍) ചേര്‍ത്ത് തീ അണക്കുക.
- മറ്റൊരു പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ കറിവേപ്പിലയും ചെറിയ ഉള്ളിയും ചേര്‍ത്ത് മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക.
- തയ്യാറാക്കിയ കോഴിക്കറി ചൂടോടെ വിളമ്പാം.
കുറിപ്പ്
1) 1/2 ടേബിള്‍ സ്പൂണ്‍ വിനാഗിരിയോ നാരങ്ങാനീരോ ചേര്‍ത്ത് കോഴിയിറച്ചി കഴുകിയാല്‍ ഉളുമ്പ് മണം മാറി കിട്ടും.
2) എരിവും മസാലകളും നിങ്ങളുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്.
2) എരിവും മസാലകളും നിങ്ങളുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്.
Copyright © 2013 - 2024 Shaan Geo. All Rights Reserved.
Author: Shaan Geo
7 comments on “ചിക്കന്‍ കറി”
Good
Wow! Super recipe.
Thanks for PACHAKAM ONLINE Site. Iam very happy becouse this site very very useful me.
Very nice recipe
Can you send me some new recipe
I want to know that how to make chicken shawarma in home. Can you help me.
Very good.
Very good