ബീഫ് ഫ്രൈ
ബീഫ് ഫ്രൈ
ചേരുവകൾ
- ബീഫ് മാട്ടിറച്ചി - 1 kg
- മല്ലിപൊടി - 1 ടേബിള്‍സ്പൂണ്‍
- മുളകുപ്പൊടി - 1 ടേബിള്‍സ്പൂണ്‍
- ഇറച്ചി മസാല - 1 ടേബിള്‍സ്പൂണ്‍
- കുരുമുളകുപൊടി - 1 ടീസ്പൂണ്‍
- മഞ്ഞള്‍പൊടി - ½ ടീസ്പൂണ്‍
- ഇഞ്ചി - 1 ഇഞ്ച് കഷണം
- വെളുത്തുള്ളി - 5 അല്ലി
- ചെറിയ ഉള്ളി - 8 എണ്ണം
- കറിവേപ്പില - 3 ഇതള്‍
- തേങ്ങാക്കൊത്ത് - 1/4 കപ്പ് ആവശ്യമെങ്കില്‍
- കടുക് - ½ ടീസ്പൂണ്‍
- നെയ്യ് - 3 ടേബിള്‍സ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഇറച്ചി ചെറിയ കഷ്ണങ്ങളായി നുറുക്കി, കഴുകി വാര്‍ത്തെടുക്കുക.
- ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.
- മല്ലിപ്പൊടി, മുളകുപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ഇറച്ചിയില്‍ ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിക്കുക. ഒരു വിസില്‍ അടിച്ച് കഴിയുമ്പോള്‍ തീ കുറയ്ക്കുക. രണ്ടാമത്തെ വിസിലിനു ശേഷം തീ അണയ്ക്കുക.
- പ്രഷര്‍ തീരുമ്പോള്‍ അടപ്പ് തുറന്ന ശേഷം വീണ്ടും ചൂടാക്കി ഇറച്ചിയിലെ വെള്ളം മുഴുവനായും വറ്റിക്കുക.
- പാനില്‍ നെയ്യ് ചൂടാക്കി, കടുക് ഇട്ട് പൊട്ടുമ്പോള്‍ തീ കുറച്ച ശേഷം തേങ്ങാകൊത്ത് (ആവശ്യമെങ്കില്‍) ചേര്‍ത്ത് 2-3 മിനിറ്റ് ഇളക്കുക.
- ഇതിലേയ്ക്ക് വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് ഇളക്കുക.
- ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ഒരു ടേബിള്‍സ്പൂണ്‍ മീറ്റ് മസാല ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് വേവിച്ച ഇറച്ചി ചേര്‍ത്ത് ഇടവിട്ട് ഇളക്കി നന്നായി വരട്ടിയെടുക്കുക. പിന്നീട് ഒരു ടീസ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്തിളക്കുക.
- വിളമ്പുന്ന പാത്രത്തിലേയ്ക്ക് മാറ്റി മല്ലിയിലയും സവാള അറിഞ്ഞതും കൊണ്ട് അലങ്കരിക്കാം.
കുറിപ്പ്
എരിവും മസാലകളും നിങ്ങളുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്.
Copyright © 2013 - 2024 Shaan Geo. All Rights Reserved.
Author: Shaan Geo
7 comments on “ബീഫ് ഫ്രൈ”
Hi Shaan,
Would you please give ingredients of masaala you use? Also, the qauntity of each ingredients.
Please add more snacks recipes.
നല്ല ബീഫ് ഫ്രൈ സുപ്പെര്. ഇനിയും ഇതുപോലെ ഉള്ള രേസിപീസ് പ്രേതിഷിക്കുന്നു. വളരെ നന്ദി
Please add the recipe of Kerala special koottukari.
Sherin, I will try to include it soon. Thanks for taking time to share your feedback.
Hi, Please add some more recipes like Mathaga curry, thakali curry, vendyaka thiyal etc..
നല്ല പാചകവിധിയാണ്.
വളരെ ഉപകാരപ്പെട്ടു. നന്ദി