ബീഫ് കറി
ബീഫ് കറി
ചേരുവകൾ
- മാട്ടിറച്ചി - 1 kg
- മല്ലിപൊടി - 3 ടേബിള്‍സ്പൂണ്‍
- മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
- ഇറച്ചി മസാല - 1 ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പൊടി - 1/2 ടീസ്പൂണ്‍
- ഇഞ്ചി - 1 ഇഞ്ച് കഷണം
- വെളുത്തുള്ളി - 5 അല്ലി
- ചെറിയ ഉള്ളി - 25 എണ്ണം
- കറിവേപ്പില - 2 ഇതള്‍
- തേങ്ങ പാല്‍ - 1½ കപ്പ്
- വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
- കടുക് - ½ ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഇറച്ചി ചെറിയ കഷ്ണങ്ങളായി നുറുക്കി കഴുകി വാര്‍ത്തെടുക്കുക.
- ഒരു പാനില്‍ മല്ലിപൊടിയും മുളകുപൊടിയും ചെറിയ തീയില്‍ ചൂടാക്കുക.
- ചൂടാക്കിയ പൊടിയുടെ പകുതിയും, മഞ്ഞള്‍പൊടിയും, ഉപ്പും ചേര്‍ത്ത് ഇറച്ചി പ്രഷര്‍ കുക്കറില്‍ വേവിക്കുക. ഒരു വിസില്‍ അടിച്ച് കഴിയുമ്പോള്‍ തീ കുറയ്ക്കുക. രണ്ടാമത്തെ വിസിലിനു ശേഷം തീ അണയ്ക്കുക. പ്രഷര്‍ മുഴുവനായും പോകുന്നവരെ കാത്തിരിക്കുക. (10-15 മിനിറ്റ്)
- ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.
- പാനില്‍ 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി, കടുക് ഇട്ട് പൊട്ടുമ്പോള്‍ തീ കുറച്ച ശേഷം വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി, അല്പം ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് ഇളക്കുക.
- ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ഒരു ടേബിള്‍സ്പൂണ്‍ മീറ്റ് മസാലയും ബാക്കിയുള്ള ചൂടാക്കിയ മല്ലിപൊടിയും മുളകുപൊടിയും ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കുക.
- ഇതിലേയ്ക്ക് കറിവേപ്പിലയും വേവിച്ച ഇറച്ചിയും (അതിലുള്ള വെള്ളത്തോടൊപ്പം) ചേര്‍ത്ത് അല്പനേരം തിളപ്പിക്കുക.
- തീ കുറച്ച ശേഷം തേങ്ങാപാല്‍ ചേര്‍ത്ത് ഇളക്കുക. തിളയ്ക്കുന്നതിനു മുന്‍പ് തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
കുറിപ്പ്
എരിവും മസാലകളും നിങ്ങളുടെ ആവശ്യാനുസരണം ക്രമീകരിക്കാവുന്നതാണ്.
Copyright © 2013 - 2024 Shaan Geo. All Rights Reserved.
Author: Shaan Geo
3 comments on “ബീഫ് കറി”
Good
എളുപ്പത്തിൽ തയ്യരകാവുന്ന ഫിഷ് കരി പറയൂ
New recipe please