ചിക്കന്‍ ബിരിയാണി
ചിക്കന്‍ ബിരിയാണി
ചേരുവകൾ
- കോഴിയിറച്ചി - 1 kg
- ബിരിയാണി അരി - 4 കപ്പ്
- ചൂടുവെള്ളം - 7 കപ്പ്
- നെയ്യ് - 3 ടേബിള്‍സ്പൂണ്‍
- സവാള - 4 എണ്ണം
- ഇഞ്ചി - 1 ഇഞ്ച് കഷണം
- വെളുത്തുള്ളി - 8 അല്ലി
- പച്ചമുളക് - 4 എണ്ണം
- തക്കാളി - 2 എണ്ണം
- തൈര് - 1/2 കപ്പ്
- കശുവണ്ടി - 15 എണ്ണം
- ഉണക്ക മുന്തിരി - 15 എണ്ണം
- പഞ്ചസാര - 1 ടീസ്പൂണ്‍
- മുളകുപൊടി - 1/2 ടേബിള്‍സ്പൂണ്‍
- മല്ലിപൊടി - 3 ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പൊടി - 1 നുള്ള്
- ഗരംമസാല - 1/2 ടീസ്പൂണ്‍
- കറുവാപട്ട - 3 കഷ്ണം
- ഗ്രാമ്പു - 10 എണ്ണം
- ഏലയ്‌ക്ക - 5 എണ്ണം
- കുരുമുളക് - 10 എണ്ണം
- മല്ലിയില - 4 ഇതള്‍
- പുതിന - 5 ഇല
- പൈനാപ്പിള്‍ അരിഞ്ഞത് - 1/2 കപ്പ്
- വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- അരി വൃത്തിയായി കഴുകിയ ശേഷം 1/2 മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക.
- ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ഉപ്പ് എന്നിവ അരച്ച ശേഷം തൈര് ചേര്‍ത്ത് ഇളക്കുക. ഇത് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത് 1/2 മണിക്കൂര്‍ വയ്ക്കുക.
- പാനില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്ത് കോരുക. പിന്നീട് ഒരു സവാള (ചെറുതായി അരിഞ്ഞ്) ഇട്ട് ഗോള്‍ഡന്‍ നിറമാകുന്ന വരെ വഴറ്റിയ ശേഷം 1 ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഇളക്കുക.
- പാനില്‍ 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് 3 സവാള (അരിഞ്ഞത്) ഉപ്പും ചേര്‍ത്ത് വഴറ്റുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍, തീ കുറച്ച ശേഷം മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് കഷ്ണങ്ങളാക്കിയ തക്കാളി ചേര്‍ത്ത് വഴറ്റുക.
- കോഴിയിറച്ചി ചേര്‍ത്ത് നല്ല തീയില്‍ 5 മിനിറ്റ് ഇടവിട്ട് ഇളക്കുക. പിന്നീട് ഒരു കപ്പ് വെള്ളം ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. (തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക)
- മറ്റൊരു പാത്രത്തില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട, കുരുമുളക് എന്നിവ ഇട്ട് ഇളക്കുക. ഇതിലേയ്ക്ക് അരി ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക. 7കപ്പ് ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ കുറച്ച് അടച്ചുവച്ച് വേവിക്കുക. (അരി അധികം വെന്ത് പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒന്ന്‍ ഒന്നിനോട് ഒട്ടിപ്പിടിക്കാതിരിക്കുന്നതാണ് അതിന്റെ പാകം.)
- ദം ചെയ്യുന്നതിനുള്ള പാത്രത്തിന്റെ ചുവട്ടില്‍ നെയ്യ് പുരട്ടി ചോറും ചിക്കനും ഇടവിട്ട് അടുക്കടുക്കായി നിരത്തുക (ഏറ്റവും മുകളിലത്തേയും ഏറ്റവും താഴത്തേയും അടുക്കുകള്‍ ചോറ് ആയിരിക്കണം). വറുത്ത സവാള, കശുവണ്ടി, ഉണക്ക മുന്തിരി, പൈനാപ്പിള്‍, മല്ലിയില, പുതിനയില എന്നിവയും ഇടവിട്ട് ചേര്‍ക്കുക. ഏറ്റവും മുകളില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് പാത്രം അടയ്ക്കുക.
- കട്ടിയുള്ള ദോശക്കല്ല് ചൂടാക്കി ബിരിയാണി നിറച്ച പാത്രം അതിനു മുകളില്‍ വച്ച് ഏകദേശം 10-15 മിനിറ്റ് ചൂടാക്കുക. അതിനുശേഷം തീ അണച്ച് വീണ്ടും 10 മിനിറ്റ് നേരം അടച്ച് വയ്ക്കുക.
- ബിരിയാണി തയ്യാര്‍. സാലഡും പപ്പടവും അച്ചാറും ഇതിന്റെ കൂടെ വിളമ്പാവുന്നതാണ്.
കുറിപ്പ്
2) കോഴിയിറച്ചി വിനാഗിരിയോ നാരങ്ങാനീരോ ഒഴിച്ച് കഴുകിയാല്‍ ഉളുമ്പ് മണം മാറിക്കിട്ടും.
Author: Shaan Geo
21 comments on “ചിക്കന്‍ ബിരിയാണി”
Its really nice !!!
Fried rice undakkuna vidham onnu cherkamo?
ചിക്കെൻ ബിരിയാണി തയ്യരക്കു്പോൾ ചിക്കെൻ വെളിച്ചെണ്ണയിൽ വരുതതിനുseഷം തയ്യരകുന്നതയിരിക്കും വളരെ നന്നേ
പാചക കുറിപ്പുകള്‍ വളരെ നല്ലതാണ്. പലതും പരീക്ഷിച്ചു നോക്കി. കൊള്ളാം. പ്രിന്‍റ് എടുക്കാന്‍ പറ്റാത്തത് പാചകം ചെയ്യുമ്പോഴും സാധനങ്ങള്‍ വാങ്ങാനും ഒരു അസൌകര്യം ആണ്…
Super.
Why given sugar on ingradients list?
Why given sugar on ingrediants ?
സൂപ്പർ, ഗരം മസല കടയിൽ കിട്ടുനത് മതിയോ?
I tried this recipe. It is very tasty.
ചിക്കെൻ ബിരിയാണി നന്നായിട്ടുണ്ട്
Very good
It is very nice recipe for me.
Supper biryani. I like it thank you pachakamonline
മട്ടെൻ ബിരിയാണിയും’ ബീഫ് ബിരിയാണിയും’ കൂടി ചേർക്കുക പ്ലീസ്
Super.
Sir enik oru naadan sambar tips venam
Please specify 1 cup means what will be the quantity
Jithin, 1 Cup is equal to 240 ml
അരി എന്തിനാണ് കുതിരാൻ വൈക്കുന്നത്? പിന്നെ വരവും കൂടിയാവുമ്പോൾ വെന്തുപോവിലെ?
So easy to make delicious.
Sooper Biriyany. Ithink chicken have to be fried.
It s Normal spicy.i f u need more spicy added more masala ingredients. 4 cups only for 4 people’s.one cup is equal to to one plate Biriyani