ചേന മെഴുക്കുപുരട്ടി
ചേന മെഴുക്കുപുരട്ടി
ചേരുവകൾ
- ചേന കഷ്ണങ്ങളാക്കിയത് - 2 കപ്പ്
- തേങ്ങാകൊത്ത് - ¼ കപ്പ് ആവശ്യമെങ്കില്‍
- ചെറിയ ഉള്ളി - 8 എണ്ണം
- കറിവേപ്പില - 1 ഇതള്‍
- മല്ലിപൊടി - 1 ടേബിള്‍സ്പൂണ്‍
- മുളകുപൊടി - 1 ടീസ്പൂണ്‍
- കുരുമുളകുപൊടി - ½ ടീസ്പൂണ്‍
- മഞ്ഞള്‍പൊടി - 1 നുള്ള്
- വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
- കടുക് - ½ ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ചേന തൊലി കളഞ്ഞ് കഷ്ണങ്ങളായി (1 ഇഞ്ച് നീളത്തില്‍) മുറിക്കുക.
- ചെറിയ ഉള്ളി ചെറുതായി അരിയുക.
- നോണ്‍സ്റ്റിക് പാത്രത്തില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ചെറിയ ഉള്ളിയും തേങ്ങാകൊത്തും ചേര്‍ത്തിളക്കുക.
- ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മല്ലിപൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്തിളക്കുക.
- ഇതിലേയ്ക്ക് ചേനയും, കറിവേപ്പിലയും, ആവശ്യത്തിന് ഉപ്പും, ½ കപ്പ് വെള്ളവും ചേര്‍ത്തിളക്കി കുറഞ്ഞ തീയില്‍ അടച്ച് വച്ച് 10-12 മിനിറ്റ് വേവിക്കുക.
- വെന്തതിനു ശേഷം കുരുമുളകുപൊടി ചേര്‍ത്ത് യോജിപ്പിച്ച് തുറന്ന് വച്ച് 1-2 മിനിറ്റ് ഇടവിട്ട് ഇളക്കി വേവിച്ചശേഷം തീ അണയ്ക്കുക.
കുറിപ്പ്
1. ചേന മെഴുക്കുപുരട്ടി കൂടുതല്‍ രുചികരമാക്കാനായി 1 നുള്ള് ഗരം മസാല ചേര്‍ക്കാവുന്നതാണ്.
2. ചേന മുറിക്കുമ്പോള്‍ കൈയ്യില്‍ ചൊറിച്ചില്‍ ഉണ്ടാവാതിരിക്കാനായി, എണ്ണ പുരട്ടുകയോ, കൈയ്യുറ ധരിക്കുകയോ ചെയ്യാം.
2. ചേന മുറിക്കുമ്പോള്‍ കൈയ്യില്‍ ചൊറിച്ചില്‍ ഉണ്ടാവാതിരിക്കാനായി, എണ്ണ പുരട്ടുകയോ, കൈയ്യുറ ധരിക്കുകയോ ചെയ്യാം.
Copyright © 2013 - 2024 Shaan Geo. All Rights Reserved.
Author: Shaan Geo
2 comments on “ചേന മെഴുക്കുപുരട്ടി”
elephant yam
Enthanu chenayude English name