ചെമ്മീന്‍ തീയല്‍
ചെമ്മീന്‍ തീയല്‍
ചേരുവകൾ
- ചെമ്മീന്‍ വൃത്തിയാക്കിയത് - 250 ഗ്രാം
- തേങ്ങ ചിരണ്ടിയത് - 2 കപ്പ്
- ചെറിയ ഉള്ളി - 20 എണ്ണം
- വെളുത്തുള്ളി - 5 അല്ലി
- ഇഞ്ചി - 1 ഇഞ്ച് കഷണം
- കറിവേപ്പില - 2 ഇതള്‍
- മുളകുപൊടി - 3 ടീസ്പൂണ്‍
- മല്ലിപൊടി - 2 ടീസ്പൂണ്‍
- മഞ്ഞള്‍പൊടി - 1 നുള്ള്
- വാളന്‍ പുളി - ഒരു നെല്ലിക്ക വലുപ്പത്തില്‍
- തക്കാളി - 1 എണ്ണം
- കടുക് - ½ ടീസ്പൂണ്‍
- വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ചെമ്മീന്‍ കഴുകി വൃത്തിയാക്കിയെടുക്കുക.
- ഇഞ്ചി, വെളുത്തുള്ളി, ചെറിയ ഉള്ളി, തക്കാളി എന്നിവ ചെറുതായി അരിയുക.
- പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, ചെറിയ ഉള്ളി (പകുതി), കറിവേപ്പില (1 ഇതള്‍), തേങ്ങ ചിരണ്ടിയത് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ ഇളക്കുക.
- ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മുളകുപൊടിയും, മല്ലിപൊടിയും, ചേര്‍ത്ത് 2 മിനിറ്റ് ഇളക്കിയശേഷം തീ അണയ്ക്കുക.
- ഇത് തണുത്തതിന്ശേഷം, ആദ്യം വെള്ളം ചേര്‍ക്കാതെ മിക്സിയില്‍ അരയ്ക്കുക. പിന്നീട് അല്പം വെള്ളം കൂടി ചേര്‍ത്ത് അരച്ചെടുക്കുക.
- വാളന്‍ പുളി 2½ കപ്പ് വെള്ളത്തില്‍ ലയിപ്പിച്ചശേഷം വെള്ളം അരിച്ചെടുക്കുക.
- ഒരു പാത്രത്തില്‍ ചെമ്മീന്‍, പുളി വെള്ളം, തക്കാളി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ അടച്ച് വച്ച് 10 മിനിറ്റ് വേവിക്കുക. (തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക).
- വെന്തതിനു ശേഷം അരച്ച ചേരുവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 1 മിനിറ്റ് തിളപ്പിച്ചതിന് ശേഷം തീ അണയ്ക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
- പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ബാക്കിയുള്ള ചെറിയ ഉള്ളിയും കറിവേപ്പിലയും (1 ഇതള്‍) ചേര്‍ത്ത് മൂപ്പിച്ച് ചെമ്മീനില്‍ ചേര്‍ക്കുക.
കുറിപ്പ്
• ചെമ്മീന്‍ അധികനേരം വേവിച്ചാല്‍ കട്ടി (റബ്ബര്‍ പോലെ) ആവുന്നതിനാല്‍ അധികം വേവാതിരിക്കാന്‍ ശ്രദ്ധിക്കുക.
• ചെമ്മീന്‍ മൈക്രോവേവ് അവനിലും വേവിക്കാവുന്നതാണ് (Step 7).
• വാളന്‍ പുളി ഇല്ലെങ്കില്‍ കുടംപുളിയോ, പച്ച മാങ്ങയോ പകരം ഉപയോഗിക്കാവുന്നതാണ്. പക്ഷേ വാളന്‍ പുളി തന്നെയാണ് കൂടുതല്‍ അനുയോജ്യം.
• ചെമ്മീന്‍ മൈക്രോവേവ് അവനിലും വേവിക്കാവുന്നതാണ് (Step 7).
• വാളന്‍ പുളി ഇല്ലെങ്കില്‍ കുടംപുളിയോ, പച്ച മാങ്ങയോ പകരം ഉപയോഗിക്കാവുന്നതാണ്. പക്ഷേ വാളന്‍ പുളി തന്നെയാണ് കൂടുതല്‍ അനുയോജ്യം.
Copyright © 2013 - 2024 Shaan Geo. All Rights Reserved.
Author: Shaan Geo
4 comments on “ചെമ്മീന്‍ തീയല്‍”
Chemmeen thiyal is very good.
Very good
Good
ചെമിൻ തിയ്ൽ രേകപെടുതിയതനുസരിച്ചു പാകം ചെയ്തു നല്ല രുചിയായിരുന്നു.