ബീറ്റ്റൂട്ട് തോരന്‍
ബീറ്റ്റൂട്ട് തോരന്‍
ചേരുവകൾ
- ബീറ്റ്റൂട്ട് - 1 എണ്ണം വലുത്
- തേങ്ങ ചിരണ്ടിയത് - ½ കപ്പ്
- ചെറിയ ഉള്ളി - 4 എണ്ണം
- വെളുത്തുള്ളി - 4 അല്ലി
- പച്ചമുളക് - 2 എണ്ണം
- മഞ്ഞള്‍പൊടി - 1 നുള്ള്
- കടുക് - ½ ടീസ്പൂണ്‍
- കറിവേപ്പില - 1 ഇതള്‍
- എണ്ണ - 1½ ടേബിള്‍സ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്യുകയോ, ചെറുതായി അരിയുകയോ ചെയ്യുക.
- ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിയുക.
- ഒരു നോണ്‍സ്റ്റിക് പാനില്‍ എണ്ണ ചൂടാക്കി, കടുക് ഇട്ട് പൊട്ടുമ്പോള്‍ ചെറിയ ഉള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കുക.
- ഇത് ഗോള്‍ഡന്‍ നിറമാകുമ്പോള്‍ മഞ്ഞള്‍പൊടി, തേങ്ങ ചിരണ്ടിയത്, ബീറ്റ്റൂട്ട്, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിയശേഷം 3 ടേബിള്‍സ്പൂണ്‍ വെള്ളവും ചേര്‍ത്ത് അടച്ചുവച്ച് 6-8 മിനിറ്റ് ചെറിയ തീയില്‍ വേവിക്കുക.
- പിന്നീട് തുറന്ന് വച്ച് ഇടവിട്ട് ഇളക്കി 2-3 മിനിറ്റ് വേവിക്കുക.
- ബീറ്റ്റൂട്ട് തോരന്‍ തയ്യാര്‍.
Copyright © 2013 - 2024 Shaan Geo. All Rights Reserved.
IT’S VERY VERY HELPFULL. THANKS A LOT.