അവിയല്‍
അവിയല്‍
ചേരുവകൾ
- നേന്ത്രക്കായ് - 1 എണ്ണം
- ചേന - 200 gm
- മുരിങ്ങക്കായ് - 1 എണ്ണം
- കുമ്പളങ്ങ - 150 gm
- ഉരുളകിഴങ്ങ് - 1 എണ്ണം
- ബീന്‍സ് - 4 എണ്ണം
- പടവലങ്ങ - 100 gm
- കാരറ്റ് - 1 എണ്ണം ചെറുത്
- പച്ചമുളക് - 4 എണ്ണം
- മഞ്ഞള്‍പൊടി - 1 നുള്ള്
- തേങ്ങ ചിരണ്ടിയത് - 1 കപ്പ്
- ജീരകം - 1/2 ടീസ്പൂണ്‍
- തൈര് - 1/2 കപ്പ്
- കറിവേപ്പില - 2 ഇതള്‍
- ചെറിയ ഉള്ളി - 5 എണ്ണം
- വെളിച്ചെണ്ണ - 1 1/2 ടേബിള്‍സ്പൂണ്‍
- വെള്ളം - 1 1/2 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പച്ചക്കറികള്‍ കഴുകി 2 ഇഞ്ച് നീളത്തില്‍ കഷ്ണങ്ങളാക്കുക.
- അരിഞ്ഞ പച്ചക്കറികള്‍, പച്ചമുളക്, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ 1 1/2 കപ്പ് വെള്ളം ഒഴിച്ച് അടച്ചു വച്ച് ചെറിയ തീയില്‍ വേവിക്കുക. (അധികം വെന്ത് പോകാതെയും കരിയാതെയും സൂക്ഷിക്കുക)
- തേങ്ങയും ജീരകവും അല്പം വെള്ളം ചേര്‍ത്ത് അരയ്ക്കുക. (അധികം അരയ്ക്കേണ്ട ആവശ്യമില്ല)
- ചെറിയ ഉള്ളി ചതച്ച് അതില്‍ വെളിച്ചെണ്ണ ചേര്‍ത്ത് ഇളക്കുക.
- അരച്ച തേങ്ങയും കറിവേപ്പിലയും വേവിച്ച പച്ചക്കറിയില്‍ ചേര്‍ത്തിളക്കി 2-3 മിനിറ്റ് ചൂടാക്കുക.
- പിന്നീട് തൈര് ചേര്‍ത്തിളക്കി തീയണയ്ക്കുക.
- അതിനുശേഷം ചെറിയ ഉള്ളി-എണ്ണ മിശ്രിതം ചേര്‍ത്ത് യോജിപ്പിക്കുക.
- അവിയല്‍ തയ്യാര്‍. ഇത് ചോറിനൊപ്പം വിളമ്പാവുന്നതാണ്.
കുറിപ്പ്
1) പച്ചക്കറികളുടെ ലഭ്യതയനുസരിച്ച് അവ തിരഞ്ഞെടുക്കാവുന്നതാണ്.
2) എല്ലാ പച്ചക്കറികള്‍ക്കും വേവ് ഒരുപോലെ അല്ല. കൂടുതല്‍ വേവ് ആവശ്യമായത് ആദ്യവും പിന്നീട് വേവ് കുറഞ്ഞത് ഓരോന്നായും ചേര്‍ക്കുന്നതാണ് ഉത്തമം.
2) എല്ലാ പച്ചക്കറികള്‍ക്കും വേവ് ഒരുപോലെ അല്ല. കൂടുതല്‍ വേവ് ആവശ്യമായത് ആദ്യവും പിന്നീട് വേവ് കുറഞ്ഞത് ഓരോന്നായും ചേര്‍ക്കുന്നതാണ് ഉത്തമം.
Copyright © 2013 - 2024 Shaan Geo. All Rights Reserved.
Add your Comment