പൈനാപ്പിള്‍ പച്ചടി
പൈനാപ്പിള്‍ പച്ചടി
പച്ചടി സദ്യയുടെ അവിഭാജ്യ ഘടകമാണ്. പച്ചടിയും കിച്ചടിയും എല്ലാവര്ക്കും സംശയം ഉളവാക്കുന്ന വിഭവങ്ങളാണ്. സാധാരണ പഴങ്ങള്‍ കൊണ്ടാണ് പച്ചടി ഉണ്ടാക്കുന്നത് അതിനാല്‍ ഇത് മധുരമുള്ളതാണ്.
ചേരുവകൾ
- പൈനാപ്പിള്‍ മുറിച്ചത് - 1 കപ്പ്
- പച്ചമുളക് - 2 എണ്ണം
- ഇഞ്ചി - 1 ഇഞ്ച് കഷ്ണം
- വെള്ളം - 3/4 കപ്പ്
- തേങ്ങ ചിരണ്ടിയത് - 1/2 കപ്പ്
- വറ്റല്‍ മുളക് - 2 എണ്ണം
- തൈര് - 3/4 കപ്പ്
- വെളിച്ചെണ്ണ - 1 ടേബിള്‍സ്പൂണ്‍
- കടുക് - 1 ടീസ്പൂണ്‍
- ചെറിയ ഉള്ളി - 4 എണ്ണം
- കറിവേപ്പില - 1 ഇതള്‍
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- കൈതച്ചക്ക തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. (1 കപ്പ്)
- ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ചെറുതായി അരിയുക.
- ചിരണ്ടിയ തേങ്ങ നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക.
- കൈതച്ചക്ക, പച്ചമുളക്, ഇഞ്ചി എന്നിവ ഉപ്പ് ചേര്‍ത്ത് 3/4 കപ്പ് വെള്ളത്തില്‍ അടച്ച് വച്ച് വേവിക്കുക.
- വെന്ത് കഴിയുമ്പോള്‍ അരച്ച തേങ്ങ ചേര്‍ത്ത് ഇളക്കുക. തീ അണച്ചശേഷം തൈര് ചേര്‍ക്കുക.
- പാനില്‍ 1 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം വറ്റല്‍മുളകും, ചെറിയ ഉള്ളിയും, കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് പച്ചടിയില്‍ ചേര്‍ക്കുക.
കുറിപ്പ്
കറിക്ക് അല്പം കൂടി മധുരം ആവശ്യമെങ്കില്‍, ഇഷ്ടാനുസരണം പഞ്ചസാര ചേര്‍ക്കാവുന്നതാണ്.
Copyright © 2013 - 2024 Shaan Geo. All Rights Reserved.
പൈൻ ആപ്പിൾ പച്ചടി സൂപ്പർ ആണ്