ഉള്ളിവട
ഉള്ളിവട
ചേരുവകൾ
- കടലമാവ് - 2 കപ്പ്
- അരിപൊടി - 2 ടേബിള്‍സ്പൂണ്‍
- സവാള - 3 എണ്ണം
- ഇഞ്ചി - 2 ഇഞ്ച് കഷണം
- പച്ചമുളക് - 3 എണ്ണം
- കറിവേപ്പില - 2 ഇതള്‍
- വെള്ളം - 1 കപ്പ്
- വെളിച്ചെണ്ണ - പൊരിക്കാന്‍ ആവശ്യത്തിന്
- ഉപ്പ് - 1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
- സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് തിരുമ്മുക.
- ഇതിലേയ്ക്ക് കടലമാവ്, അരിപ്പൊടി, ഉപ്പ്, 1 കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.
- ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ചശേഷം ഓരോ ടേബിള്‍സ്പൂണ്‍ വീതം മാവ് എടുത്ത് എണ്ണയില്‍ ഇടുക.
- ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.
Copyright © 2013 - 2024 Shaan Geo. All Rights Reserved.
Author: Shaan Geo
7 comments on “ഉള്ളിവട”
Super
good
Supper
പാചകം ചെയ്യാൻ പടിപ്പികുമോ. എനിക്ക് പാചകം വലിയ ഇഷ്ടമാണ് ഭാകഷനതിന്റെ ഫോട്ടോ കാണുമ്പോൾ തന്നെ നല്ല രസം അടിപൊളി എന്ന് പറഞ്ഹൽ മതിയല്ലോ വളരെ വളരെ നല്ല കുറിപ്പുകൾ ന്ഹനൊരു കസരഗോടുകരനാണ്.
Super
Nice
Very nice