സാമ്പാര്‍
സാമ്പാര്‍
ചേരുവകൾ
- തുവരപരിപ്പ് - ½ കപ്പ്
- മുരിങ്ങക്കായ് - 1 എണ്ണം
- തക്കാളി - 1 എണ്ണം
- ഉരുളക്കിഴങ്ങ് - 1 എണ്ണം
- കാരറ്റ് - 1 എണ്ണം
- വഴുതനങ്ങ - 1 എണ്ണം
- വെണ്ടയ്ക്ക - 2 എണ്ണം
- കോവയ്ക്ക - 4 എണ്ണം
- വെള്ളരിയ്ക്ക - 100 ഗ്രാം
- നേന്ത്രക്കായ് - ½ ഒന്നിന്റെ പകുതി
- ബീന്‍സ് - 3 എണ്ണം
- പച്ചമുളക് - 4 എണ്ണം
- സവാള - 1 എണ്ണം
- മഞ്ഞള്‍പൊടി - 1 നുള്ള്
- സാമ്പാര്‍ പൊടി - 3 ടേബിള്‍സ്പൂണ്‍
- കായം - 1 ടീസ്പൂണ്‍
- വാളന്‍പുളി - നെല്ലിക്ക വലുപ്പത്തില്‍
- വെളിച്ചെണ്ണ - 2 ടേബിള്‍സ്പൂണ്‍
- കടുക് - 1 ടീസ്പൂണ്‍
- വറ്റല്‍മുളക് - 3 എണ്ണം
- ചെറിയ ഉള്ളി - 5 എണ്ണം
- കറിവേപ്പില - 2 ഇതള്‍
- വെള്ളം - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പരിപ്പ് കഴുകിയ ശേഷം കുറഞ്ഞത് 20 മിനിറ്റ് കുതിര്‍ത്തു വയ്ക്കുക.
- പച്ചക്കറികള്‍ നന്നായി കഴുകിയെടുക്കുക.
- മുരിങ്ങക്കായ് 2 ഇഞ്ച് നീളത്തിലും മറ്റ് പച്ചക്കറികള്‍ ഇടത്തരം കഷ്ണങ്ങളായും മുറിക്കുക.
- പച്ചമുളക് നീളത്തില്‍ കീറുകയും ചെറിയ ഉള്ളി ചെറുതായി അരിയുകയും ചെയ്യുക.
- പ്രഷര്‍ കുക്കറില്‍ പരിപ്പും, പച്ചക്കറികളും മഞ്ഞള്‍പൊടിയും സാമ്പാര്‍പൊടിയും (1 ടേബിള്‍സ്പൂണ്‍ മാത്രം) ഉപ്പും ആവശ്യത്തിന് വെള്ളം (പച്ചക്കറികള്‍ മുങ്ങികിടക്കാന്‍ പാകത്തിന്)ചേര്‍ത്ത് വേവിക്കുക.
- ഒരു വിസില്‍ അടിയ്കുമ്പോള്‍ തീ അണയ്ക്കുക. ഏകദേശം 10 മിനിറ്റ് കഴിയുമ്പോള്‍ പ്രഷര്‍ കളഞ്ഞെടുക്കുക.
- വാളന്‍ പുളി ½ കപ്പ് വെള്ളത്തില്‍ 5 മിനിറ്റ് നേരം കുതിര്‍ത്ത് പിഴിഞ്ഞെടുക്കുക.
- ബാക്കിയുള്ള സാമ്പാര്‍ പൊടിയും (2 ടേബിള്‍സ്പൂണ്‍)കായവും ഒരു പാനിലിട്ട് ഇളക്കി ചൂടാക്കുക.
- കുക്കര്‍ തുറന്ന് പുളി വെള്ളവും, കായവും, സാമ്പാര്‍ പൊടിയും ചേര്‍ത്ത് 2 മിനിറ്റ് നേരം തിളപ്പിക്കുക. ഉപ്പ് നോക്കി കുറവുണ്ടെങ്കില്‍ ചേര്‍ക്കുക.
- ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ ചെറിയ ഉള്ളി, വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് സാമ്പാറില്‍ ചേര്‍ക്കുക.
കുറിപ്പ്
• പച്ചക്കറികള്‍ ലഭ്യതയനുസരിച്ച് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.
• സവാളയ്ക്ക് പകരം ചെറിയ ഉള്ളി 10 എണ്ണം ചേര്‍ത്താല്‍ കൂടുതല്‍ രുചികരമായിരിക്കും.
• സാമ്പാര്‍പൊടി ഇല്ലെങ്കില്‍ മല്ലിപൊടി (1 ¼ ടേബിള്‍സ്പൂണ്‍), കാശ്മീരി മുളകുപൊടി (1 ¼ ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (1 നുള്ള്), കായപൊടി (3/4 ടീസ്പൂണ്‍), ഉലുവപൊടി (1 നുള്ള്), ജീരകപൊടി (1/2 ടീസ്പൂണ്‍) എന്നിവ യോജിപ്പിച്ച് സാമ്പാര്‍പൊടി ഉണ്ടാക്കാവുന്നതാണ്.
• സവാളയ്ക്ക് പകരം ചെറിയ ഉള്ളി 10 എണ്ണം ചേര്‍ത്താല്‍ കൂടുതല്‍ രുചികരമായിരിക്കും.
• സാമ്പാര്‍പൊടി ഇല്ലെങ്കില്‍ മല്ലിപൊടി (1 ¼ ടേബിള്‍സ്പൂണ്‍), കാശ്മീരി മുളകുപൊടി (1 ¼ ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (1 നുള്ള്), കായപൊടി (3/4 ടീസ്പൂണ്‍), ഉലുവപൊടി (1 നുള്ള്), ജീരകപൊടി (1/2 ടീസ്പൂണ്‍) എന്നിവ യോജിപ്പിച്ച് സാമ്പാര്‍പൊടി ഉണ്ടാക്കാവുന്നതാണ്.
Copyright © 2013 - 2024 Shaan Geo. All Rights Reserved.
Author: Shaan Geo
6 comments on “സാമ്പാര്‍”
അല്ല സുഹൃത്തേ.തേങ്ങാ വറുത്തരക്കേണ്ടേ
Good recipes and I have to prepared a good result for my preparations. Thanks.
Good recipes
Enikke valare upakaramane ee site. soo tnx.
പ്രെഷര്‍ കൂക്കെര് ഇല്ലെങ്കില്‍ എത്ര സമയം വേവിക്കേണ്ടി വരും?
ഇനി തേങ്ങ വറുത്തു അരച്ച സാമ്പാർ കൂടി ഒന്ന് പറയു