പത്തിരി / അരി പത്തിരി
പത്തിരി / അരി പത്തിരി
മലബാറിലെ (വടക്കന്‍ കേരളം) മുസ്ലിങ്ങളുടെ തനതായ ഇഷ്ട വിഭവമാണ് പത്തിരി. ഇന്ന് ദേശഭേദമന്യേ എല്ലാവരും പത്തിരി കഴിക്കുന്നു. ഗ്രേവിയുള്ള കറികളുടെ കൂടെ പ്രഭാതഭാക്ഷണമായും അത്തഴമായും പത്തിരി വിളമ്പുന്നു. ഇവിടെ ലളിതവും പരമ്പരാഗതവുമായ പത്തിരിയുടെ പാചക രീതിയാണ് വിവരിക്കുന്നത്.
ചേരുവകൾ
- നന്നായി പൊടിച്ച് വറുത്ത അരിപ്പൊടി - 4+1/2 കപ്പ്
- നെയ്യ് - 1 ടേബിള്‍സ്പൂണ്‍
- വെള്ളം - 4 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- നാല് കപ്പ് വെള്ളം നെയ്യും ഉപ്പും ചേര്‍ത്ത് തിളപ്പിക്കുക.
- തിളയ്‌ക്കുമ്പോള്‍ തീ കുറച്ച് 4 കപ്പ് അരിപ്പൊടി ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് തുടര്‍ച്ചയായി ഇളക്കുക.
- തീ അണച്ച് 2-3 മിനിറ്റ് നേരത്തേയ്ക്ക് മൂടി വയ്ക്കുക.
- ചെറുചൂടുള്ള മാവ് കൈ കൊണ്ട് നന്നായ് കുഴച്ച് മയം വരുത്തുക. (ചൂട് കൂടുതല്‍ ആണെങ്കില്‍ കൈ തണുത്ത വെള്ളത്തില്‍ മുക്കി മാവ് കുഴയ്ക്കുക)
- മാവ് നാരങ്ങ വലുപ്പത്തില്‍ ഉരുളകളാക്കുക.
- ഉരുളകള്‍ അരിപ്പൊടി തൂവി ചപ്പാത്തിപോലെ പരത്തി എടുക്കുക.
- ഒരു നോണ്‍ സ്ടിക്ക് പാന്‍ ചൂടാക്കി അതില്‍ പത്തിരി ഇട്ട് അല്പനേരം കഴിഞ്ഞ് മറിച്ചിടുക.
- അതിലും അല്പം കൂടി സമയം കഴിഞ്ഞ് വീണ്ടും മറിച്ചിടുക .പൊങ്ങി വരുമ്പോള്‍ പാനില്‍നിന്നും പത്തിരി എടുക്കുക . കരിയാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എണ്ണ ഉപയോഗിക്കരുത്.
- പത്തിരി ഗ്രേവിയുള്ള കറികളോടൊപ്പം വിളമ്പാവുന്നതാണ്.
കുറിപ്പ്
1) നന്നായി വറുത്ത അരിപ്പൊടിയാണ് പത്തിരിക്ക് ഉപയോഗിക്കേണ്ടത്.
2) പത്തിരിയുടെ മേന്മ മാവിന്റ മാര്‍ദ്ദവമനുസരിച്ചാണ്, അതിനാല്‍ മാവ് നന്നായി കുഴച്ച് മയപ്പെടുത്തുക.
2) പത്തിരിയുടെ മേന്മ മാവിന്റ മാര്‍ദ്ദവമനുസരിച്ചാണ്, അതിനാല്‍ മാവ് നന്നായി കുഴച്ച് മയപ്പെടുത്തുക.
Copyright © 2013 - 2024 Shaan Geo. All Rights Reserved.
Author: Shaan Geo
6 comments on “പത്തിരി / അരി പത്തിരി”
പത്തിരി ഉണ്ടാക്കുന്ന രീതി മനസ്സിലാക്കാൻ കഴിഞ്ഞു . വളരെ നന്ദി . soorya
ethu nalloru pachakareethi anu
thnaq for pathri recipe.
My favourite Arippathiri….!
Super
I like it